Kodanchery
വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കോടഞ്ചേരി: കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പൂളപ്പാറ വേളങ്കോട് റോഡിൽ ചാലിപ്പടിയിലാണ് ആഴ്ചകൾ ആയിട്ട് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ പരന്നൊഴുകുന്നത്. ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടും വെള്ളത്തിന്റെ ലീക്ക് പരിഹരിക്കുവാൻ ഇതുവരെയും വാട്ടർ അതോറിറ്റി തയ്യാറായിട്ടില്ല.
പല ഉയർന്ന പ്രദേശങ്ങളിലേക്കും ഉള്ള കുടുംബങ്ങൾക്ക് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ കുടിവെള്ളം എത്തുന്നില്ല. നിരവധി കുടുംബങ്ങൾ ഈ പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.







