Thottumukkam

തോട്ടുമുക്കം മലയോര മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു

തോട്ടുമുക്കം : ഊർങ്ങാട്ടിട്ടിരി പഞ്ചായയത്തിലെ ഒന്നാം വാർഡിൽപ്പെട്ട കോനൂർക്കണ്ടി മരത്തോട് ഭാഗത്ത് കാട്ടാ ശല്യം അതിരൂഷമായി തുടരുന്നു.പ്രദേശത്ത് പകൽ സമയത്ത് പോലും കാട്ടാനയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ രാത്രി മരത്തോട് ഭാഗത്തിറങ്ങിയ കാട്ടാന മളിയകുന്നുമ്മൽ ഗംഗാദരന്റെ 50 ഓളം വാഴ കാൾ നശിപ്പിച്ചു.

വൈകിട്ട് 5 മണിയോടെ ഇറങ്ങുന്ന കാട്ടാനകൾ രാവിലെ വരെ പ്രദേശത്ത് നിലയുറപ്പിച്ചിരി ക്കുകയാണ്.ഞായറാഴ്ച രാവിലെ ജാതിക്ക ശേഖരിക്കുവാൻ പോയ ഇരുമ്പുഴിയിൽ മീനയും, മകനും ആനയുടെ മുൻപിൽ അകപ്പെട്ടു.പകൽ സമയത്ത് പോലും പ്രദേശത്ത് ഇറങ്ങുന്ന കാട്ടനകൾ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

Related Articles

Leave a Reply

Back to top button