കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസ് കർഷക പ്രതിഷേധ ജ്വാല തെളിച്ചു

കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് സംഘടനയുടെ 105ാമത് ജന്മവാർഷികാഘോഷിത്തിന്റെ ഭാഗമായി കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളിയങ്കണത്തിൽ യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ പതാക ഉയർത്തി. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി അങ്ങാടിയിൽ നടത്തിയ റാലിയിൽ കർഷക പ്രതിഷേധ ജ്വാല ഉയർത്തി. കോടഞ്ചേരി ഫോറോനാ വികാരി ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ ജ്വാല തെളിയിച്ച് പീതിഷേധം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഷാജു കരിമഠത്തിൽ, ബിബിൻ കുന്നത്ത്, ഷില്ലി സെബാസ്റ്റ്യൻ, ആന്റണി ചൂരപയ്കയിൽ തുടങ്ങിയവർ സംസാരിച്ചു. കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കണമെന്നും വന്യജീവി ആക്രമണത്തിൽ നിന്ന് ജീവനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കാൻ 1972ലെ വന്യ ജീവിസംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ടിൻസ് മറ്റപ്പള്ളി, ഫാ.ആൽബിൻ വിലങ്ങുപാറ, എ.കെ.സി.സി പ്രവർത്തകരായ ജോജോ പള്ളിക്കാമഠത്തിൽ, ജോൺ പി.വി, ഷാജി വണ്ടനാക്കര, ഷിജി അവണ്ണൂർ, ജെയിംസ് വെട്ടുകല്ലുമ്പുറത്ത് തുടങ്ങിയവർ നേതൃത്വം നൽകി.







