Kodanchery

പതങ്കയം അപകടം; തിരച്ചിൽ പതിനൊന്നാം ദിവസവും ഫലം കണ്ടില്ല

കോടഞ്ചേരി: ഒഴുക്കിൽപ്പെട്ട ഹുസ്നി മുബാറക്കിനെ കണ്ടെത്തുവാൻ ഇരുവഞ്ഞി പുഴയുടെ തീരങ്ങളിൽ ഇന്നും പരിശോധന നടത്തി.

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കർമ്മ ഓമശ്ശേരിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേന തിരച്ചിലിന് നേതൃത്വം നൽകി.

നാളെ ഹെൽത്ത് കെയർ ഫൗണ്ടേഷൻ പൂനൂർ ടീമിന്റെ നേതൃത്വത്തിലുള്ള പത്തംഗ വിദഗ്ധ പരിശീലനം നേടിയ സന്നദ്ധ സേനാംഗങ്ങൾ തിരച്ചിൽ നടത്തും. ഇന്ന് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തി എങ്കിലും ഫലം കണ്ടില്ല.

നാളെ രാവിലെ എട്ടുമണിക്ക് വീണ്ടും തിരച്ചിൽ ആരംഭിക്കും. എല്ലാ സന്നദ്ധ സേനാംഗങ്ങളുടെയും തിരച്ചിൽ കോർഡിനേറ്റർ ആയ സിവിൽ ഡിഫൻസ് റീജണൽ ഡെപ്യൂട്ടി വാർഡൻ ആയ സിനീഷ് കുമാർ സായി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഫയർഫോഴ്സിന്റെയും പോലീസിന്റെയും നിരീക്ഷണം ഇന്നും ഉണ്ടായിരുന്നു .

Related Articles

Leave a Reply

Back to top button