Thiruvambady

റെയിൽവേ ജോലി തട്ടിപ്പ്; കൂട്ടുനിന്ന ഒരാൾ കൂടി പോലീസ് പിടിയിൽ

തിരുവമ്പാടി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ, തട്ടിപ്പിന് കൂട്ടുനിന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് ജനീഷിനെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവമ്പാടി ന്യൂസ് പുറത്തുകൊണ്ടുവന്ന റെയിൽവേ തട്ടിപ്പിന്റെ വാർത്തയ്ക്ക് പിന്നാലെ കേസിലെ മുഖ്യപ്രതിയായ മലപ്പുറം എടപ്പാൾ സ്വദേശി അശ്വതി വാര്യരെ കോയമ്പത്തൂരിൽ നിന്ന് ഈ മാസം ഏഴാം തീയതി മുക്കം പോലീസ് പിടികൂടിയിരുന്നു.

കേസിലെ മറ്റു പ്രതികളായ മുക്കം വല്ലാത്തായ്പ്പാറ സ്വദേശി ഷിജു, സഹോദരൻ ഷിജിൻ, എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെ ഈ മാസം അഞ്ചാം തീയതിയും മുക്കം പോലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കേരളത്തിൻറെ അകത്തും പുറത്തുമായി നടത്തിയ വലിയ തട്ടിപ്പിൽ നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ടെങ്കിലും, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലവിൽ അന്വേഷണം നടക്കുന്നതെന്നും പോലീസ് പറയുന്നു.

Related Articles

Leave a Reply

Back to top button