Thiruvambady
തിരുവമ്പാടി ടൗണിൽ വാഹനം പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരം ഒരുക്കുന്നതിനായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ ട്രാഫിക് പരിഷ്കരണം വരുന്നു. ഇനി തിരുവമ്പാടി ടൗണിൽ വാഹനം പാർക്ക് ചെയ്യുകയാണെങ്കിൽ അത് ഒരു വശത്ത് മാത്രം. ദിവസവും വശങ്ങൾ മാറി വരുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. ചർച്ച് റോഡിലും ഹൈസ്കൂൾ റോഡിലും ആണ് ഇത് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.
ഫെബ്രുവരി ഒന്നു മുതൽ ഇത് നിലവിൽ വരും. ഓട്ടോ-ടാക്സി തൊഴിലാളികളും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഈ മാറ്റത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തിരുവമ്പാടി പോലീസിൻറെ സഹകരണത്തോടെയാണ് ഗ്രാമ പഞ്ചായത്ത് ഈ പരിഷ്കരണം നടപ്പിലാക്കുന്നത്.







