ഫെബ്രുവരി 15 മുതൽ താമരശ്ശേരിയിൽ വീണ്ടും ട്രാഫിക് പരിഷ്കാരം നടപ്പിലാക്കും

താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങൾ
പുതിയ ബസ് സ്റ്റാന്റിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ബസ്സുകൾ കയറ്റുക, ട്രാഫിക് എയ്ഡ് പോസ്റ്റിൽ ഒപ്പുവെക്കുക
വയനാട്, മുക്കം കൊയിലാണ്ടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മാനിപുരം റോഡ് വഴി സ്റ്റാന്റിൽ പ്രവേശിച്ചു പുതിയ ബസ് സ്റ്റാന്റിലെ കിഴക്ക് ഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുക
കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ കെ.എസ് ആർ ടി.സി ബൈപ്പാസ് വഴി പ്രവേശിച്ച് പടിഞ്ഞാറ് വശത്ത് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുക
വയനാട്, മുക്കം ബസ്സുകൾ ബസ് ബെയിൽ കയറ്റി നിർത്തുക
കൊയിലാണ്ടി ബസുകൾക്ക് ഷമീന തിയേറ്ററിനു സമീപത്ത് ബസ് സ്റ്റോപ്പ് അനുവദിക്കുക.
കൊയിലാണ്ടി ബസ്സുകൾ താമരശ്ശേരി ചുങ്കം ബൈപ്പാസിലൂടെ വരികയും പോവുകയും ചെയ്യുക.
പോസ്റ്റോഫിസ് മുതൽ കാരാടി ജംഗ്ഷൻ വരെ തെരുവുകച്ചവടം നിരോധിക്കുക
പോസ്റ്റോഫീസ് മുതൽ താലൂക്ക് ഹോസ്പിറ്റൽ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും ബൈപ്പാസ് റോഡിൽ ലൈബ്രറി ജംഗ്ഷൻ മുതൽ കോൺവെന്റ് വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശവും വെഴു പൂർ റോഡിൽ കണ്ണാശുപത്രി വരെയുള്ള ഭാഗങ്ങളിലും ബൈപ്പാസ് റോഡിലെ ചുങ്കം ജംഗ്ഷനിൽ 100 മീറ്ററിലും പാർക്കിംഗ് നിരോധിക്കുക.
ഷിംലാബിൽഡിംഗ് മുതൽ ഇലക്ട്രിക്ക് ഇന്ത്യ വരെ ( സ്ക്കൂളിന്റെ മുൻ വശം ഒഴികെ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് (ഫോർ വീലർ ) അനുവദിക്കുക.
കാരാടി യു.പി സ്ക്കൂളിന് എതിർ
വശം മുതൽ കാരാടി ജംഗ്ഷൻ മേൽഭാഗം വരെ ടൂ വീലർ പാർക്കിംഗ് അനുവദിക്കുക. പേ പാർക്കിംഗ് നടപ്പിൽ വരുത്തുക.
ജൻസ് വാലി മുതൽ ഹഡ്രഡ് ഹോം വരെയുള്ള റോഡിന്റെ ഇടത് വശം പാർക്കിംഗ് അനുവദിക്കുക.
സീബ്ര ലൈൻ പോലീസ് സ്റ്റേഷൻ സമീപത്തേക്ക് മാറ്റുക.
8.30 മുതൽ 10.30 വരെയും 3.30 മുതൽ 5 മണി വരെയും ടിപ്പർ ലോറി കൾ യാത്ര നിരോധിക്കുക.
കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ബസുകൾ ചുങ്കം ടെലഫോൺ എക്സ ചേഞ്ച് ജംഗ്ഷനിൽ നിന്ന് മാറ്റി 50 മീറ്റർ മാറി കൊയിലാണ്ടി റോഡിൽ സ്റ്റോപ്പിൽ നിർത്തുക.
വയനാട് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ചുങ്കം ജംഗ്ഷനിൽ നിന്നു മാറ്റി 50 മീറ്റർ മുന്നോട്ടു മാറി പി.വി എസ് ഇന്റസ്ട്രീസിന് സമീപം സ്റ്റോപ്പിൽ നിർത്തുക.
വയനാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ പഞ്ചായത്ത് കിണറിന് സമീപം സ്റ്റോപ്പ് അനുവദിക്കുക.
ചുങ്കം ജംഗ്ഷനിൽ 100 മീറ്റർ ചുറ്റളവിൽ പ
പാർക്കിങ് നിരോധിക്കുക.
പഞ്ചായത്ത്
പറഞ്ഞു പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, ഡി വൈ എസ് പി.അബ്ദുൽ റസാഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.മുഹമ്മദലി, മെമ്പർമാരായ എൻ.പി.മുഹമ്മദലി മാസ്റ്റർ, പി.എം. ജയേഷ്, വി.കുഞ്ഞിരാമൻ, ശിവദാസൻ, മ, ട്രാഫിക്ക് എസ്.ഐ ഹമീദ്, അമീർ മുഹമ്മദ് ഷാജി, റജി ജോസഫ് , ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സെക്രട്ടറി ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു. ചുങ്കം ജംഗ്ഷനിലെ പ്രവർത്തികൾ അടിയന്തിരമായി പൂർത്തികരിക്കാൻ ഉദ്യോഗസ്ഥരെയും . ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ ട്രാഫിക് എസ് ഐ യെയും ചുമതലപ്പെടുത്തി. ഫെബ്രുവരി 15 മുതൽ കർഷമായി ട്രാഫിക് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാനും തീരുമാനിച്ചു.






