കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്ന ലിസ്റ്റിൽ തിരുവമ്പാടി പഞ്ചായത്തിനെ ഉൾപ്പെടുത്താത്തതിൽ; കോൺഗ്രസ് പ്രതിഷേധിച്ചു

തിരുവമ്പാടി: കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്ന ലിസ്റ്റിൽ നിന്ന് തിരുവമ്പാടി പഞ്ചായത്തിനെ ഒഴിവാക്കിയ നടപടിയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
മലയോര മേഖലയായ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന ലിസ്റ്റിൽ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തിരുവമ്പാടി എം.എൽ.എ ഗുരുതര വീഴ്ച വരുത്തിയെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മലയോര മേഖലയിലെ ജനങ്ങൾ
ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ഈ വിഷയത്തിൽ എംഎൽഎയും എൽഡിഎഫ് സർക്കാരും കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡി.സി .സി. ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ യോഗം ഉൽഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്, മില്ലി മോഹൻ , മുഹമ്മദ് വട്ടപറമ്പിൽ , റോബർട്ട് നെല്ലിക്കത്തെരുവിൽ, ബിന്ദു ജോൺസൺ , രാമചന്ദ്രൻ കരിമ്പിൽ , അജ്മൽ യു സി. മറിയാമ്മ ബാബു ,ജുബിൻ മണ്ണു കുശുമ്പിൽ. പ്രസംഗിച്ചു.







