ThiruvambadyVideos

കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമാണം ഉടൻ ആരംഭിക്കുക; അവഗണന അവസാനിപ്പിക്കുക; മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

തിരുവമ്പാടി: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ നിർമാണം ഉടൻ ആരംഭിക്കുക, മലയോര മേഖലയോടുള്ള കെ.എസ്.ആർ.ടി.സി അവഗണന അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി.

തിരുവമ്പാടിയിൽ അനുവദിച്ച കെ.എസ്.ആർ.ടി.സി സബ് ഡിപ്പോക്ക് ആവശ്യമായ സ്ഥലം 45 ലക്ഷം രൂപ മടക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയിട്ടും. നാലുവർഷം മുമ്പ് ഗതാഗതമന്ത്രി ശിലാസ്ഥാപനം നടത്തിയ പദ്ധതി നാളിതുവരെയുമായി പ്രവർത്തി ആരംഭിക്കാത്തതിനെതിരെയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ധർണയും സംഘടിപ്പിച്ചത്.

തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടോമി കൊന്നക്കലിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ധർണ്ണയിൽ ജില്ലാ പഞ്ചായത്ത് അംഗം ബോസ്സ് ജേക്കബ്, യു. ഡി. എഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ, റോബർട്ട്‌ നെല്ലിക്കതെരുവിൽ, മനോജ്‌ വാഴേപറമ്പിൽ, ബിജു എണ്ണാറുമണ്ണിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, കെ. ടി. മാത്യു, മറിയാമ്മ ബാബു, ജോർജ് പറേക്കുന്നത്, പൗളിൻ മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോൺസൺ, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, ലിസി സണ്ണി, ഷൈനി ബെന്നി പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button