Local

കൂമ്പാറ സാംസ്കാരിക നിലയത്തിന്റെ മേൽക്കൂരയുടെ പഴയ ഇരുമ്പു സാധനങ്ങൾ ലേലം ചെയ്യുന്നു

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിൽ മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ കൂമ്പാറ സാംസ്കാരിക നിലയത്തിന്റെ മേൽക്കൂരയുടെ പഴയ ഇരുമ്പു സാധനങ്ങൾ ലേലം 30-07-2022(ശനിയാഴ്ച) രാവിലെ 11 മണിക്ക് കൂടരഞ്ഞി പഞ്ചായത്ത് ഹാളിൽ വെച്ച്  നടക്കും

ലേലത്തിൽ പങ്കെടുക്കുന്ന ആൾ 300 രൂപ നിരതദ്രവ്യം കെട്ടി വെക്കേണ്ടതാണ്. ലേലം വിളിക്കുന്ന ആൾ ലേലം സ്വീരപ്പെടുത്തിയ അന്ന് തന്നെ ലേല സംഖ്യയും ചരക്കു സേവന നികുതിയും  അടച്ച് രശീതി വാങ്ങേണ്ടതാണ്.

ലേലം അംഗീകരിക്കുന്നതിനും കാരണം  കൂടാതെ നിരസിക്കുന്നതിനുമുള്ള പരമാധികാരം പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

Related Articles

Leave a Reply

Back to top button