Thiruvambady

ബേബി പെരുമാലിൽ അനുസ്മരണം ഇന്ന്

തിരുവമ്പാടി: അന്തരിച്ച കർഷക നേതാവ് ബേബി പെരുമാലിൽ അനുസ്മരണം ഇന്ന് (06-08-2022- ശനി) വൈകുന്നേരം 05:30- ന് തിരുവമ്പാടി ബസ്‌സ്റ്റാന്റിലെ സർവീസ് ബാങ്കിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.

പരിക്കേറ്റ് റോഡിൽ കിടന്ന ബേബിയെ ആശുപത്രിയിൽ എത്തിച്ച് നാടിന് മാതൃകയായ യുവാക്കളെ ചടങ്ങിൽ വെച്ച് ലിന്റോ ജോസഫ് എം എൽ എ തിരുവമ്പാടി പൗരാവലിക്കു വേണ്ടി പൊന്നാട അണിയിച്ച് ആദരിക്കും.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിക്കും.

വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ ചടങ്ങിൽ പ്രസംഗിക്കും

Related Articles

Leave a Reply

Back to top button