Thottumukkam

തോട്ടുമുക്കത്ത് വരുന്ന മദ്യശാലക്കെതിരെ മൈസൂർപറ്റയിൽ യുവാക്കളുടെ വേറിട്ട പ്രതിഷേധം

തോട്ടുമുക്കം: തോട്ടുമുക്കത്ത് ബീവറേജ് സ്ഥാപിക്കുന്നതിനെതിരേ മൈസൂർപറ്റയിൽ യുവാക്കളുടെ വേറിട്ട പ്രതിഷേധം. പുതിയതായി ആരംഭിക്കുന്ന ബീവറേജിനെതിരെയാണ് യുവാക്കളുടെ നേതൃത്വത്തിൽ മൈസൂർപറ്റയിൽ നിന്ന് തോട്ടുമുക്കത്തേക്ക് പന്തം കൊളുത്തി പ്രകടനം നടത്തിയത്. മൈസൂർപറ്റ അങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രകടനം തോട്ടുമുക്കം അങ്ങാടിയിൽ അവസാനിപ്പിച്ചു.

പ്രദേശവാസികളുടെ എതിർപ്പ് മറികടന്ന് മദ്യശാല തുറക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രധിഷേധമായി ഇനിയും മുന്നോട്ട് പോകുമെന്നും, അതിനായി ജാതി മത രാഷ്ട്രീയ വിത്യാസങ്ങൾ ഇല്ലാതെ ഒരിമിച്ച് പ്രവർത്തിക്കുമെന്നും, ഇതിനെതിരെ പ്രത്യേക ഗ്രാമസഭ വിളിക്കണമെന്നും യുവാക്കൾ ആവിശ്യപ്പെട്ടു.

പ്രകടനത്തിന് സുധി കെ.ബി, ഷാലു, കെ.ഷറഫുദ്ധീൻ വി, റിയാസ് പി, നിസാർ, ഷംസുദീൻ,ജലീൽ, കെ ഷഹ്മിൽ,തോമസ് എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button