Kodanchery
കോടഞ്ചേരി – തിരുവമ്പാടി റോഡിൽ ഗതാഗതം വീണ്ടും ദുഷ്കരമാവുന്നു

കോടഞ്ചേരി: കോടഞ്ചേരി – തിരുവമ്പാടി റോഡിൽ തമ്പലമണ്ണ പാലത്തിന് സമീപം ക്വാറിവേസ്റ്റ് ഇട്ട ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് കുഴികൾ രൂപപ്പെട്ടതിനാൽ വാഹനഗതാഗതം വീണ്ടും ദുഷ്കരമാവുന്നു.
ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നതും കല്ലുകൾ തറച്ച് വാഹനങ്ങളുടെ ടയറുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിക്കപ്പെടാതെ നീളുന്ന അവസ്ഥയിൽ നാട്ടുകാരും പൊതുജനങ്ങളും തീരാത്ത ആശങ്കയിലാണ്.







