Mukkam

എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാരശ്ശേരി പഞ്ചായത്ത് ആദരിച്ചു

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ 2021-22 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാരശ്ശേരി പഞ്ചായത്ത് ആദരിച്ചു.രണ്ടുവർഷത്തെ കോവിഡ് കാലത്തെ വിരസതയകറ്റി എസ്എസ്എൽസി പരീക്ഷയെപ്പോലെ ഹയർ സെക്കൻഡറി പരീക്ഷയിലും മികച്ച നേട്ടം കൈവരിച്ചു കാരശ്ശേരി പഞ്ചായത്തിലെ 130 തോളം വിദ്യാർത്ഥികൾ .

ശാന്താ ദാമോധരൻ എൻഡോവ്മെന്റ് ആണ് വിജയികൾക്ക് നൽകിയിട്ടുള്ളത്. ആദരവ് ഏറ്റു വാങ്ങാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇന്റെർവെൽ കൗൺസിലർ മാസ്റ്റർ ഫെബിൻ മോട്ടിവേഷൻ ക്ലാസ്സെടുത്തു. ആദരിക്കൽ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത് , ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര , റുഖിയ റഹീം, സുനിത രാജൻ , ദാമോദരൻ,ഇപി ഉണ്ണികൃഷണൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button