Koodaranji
സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി : ആനയോട് അങ്കണവാടി നവീകരിച്ച് സ്മാർട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനകർമം കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മേരിതങ്കച്ചൻ അധ്യക്ഷയായി.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റോസിലി ജോസ്, അങ്കണവാടി അധ്യാപിക സരിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ്. രവീന്ദ്രൻ, വാർഡ് മെമ്പർമാരായ സീന ബിജു, സുരേഷ് ബാബു, കമ്യൂണിറ്റി വിമെൻ ഫെസിലിറ്റേറ്റർ മറീന സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.







