കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന അംബേദ്കർ പട്ടികവർഗ്ഗ കോളനിയിലെ ഇരുപത്തി നാല് കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന അംബേദ്കർ കോളനി കുടിവെള്ള പദ്ധതി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
12 ലക്ഷം രൂപ മുതൽ മുടക്കിൽ ഓരോ കുടുംബങ്ങളിൽ 500 ലിറ്ററിന്റെ ഒരു ടാങ്കും ഒരു ടാപ്പ് കണക്ഷനും നൽകിയിട്ടുണ്ട്. വാർഡ് മെമ്പർ വനജ വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ എം കെ മഹറൂഫ് മുഖ്യാതിഥിയായിരുന്നു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ, വാട്ടർ അതോറിറ്റി ഓവർസിയർ സനൽ പ്രസാദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് എസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ,ജമീല അസീസ്,സിസിലി കോട്ടുപ്പള്ളി, ട്രൈബൽ പ്രമോട്ടർ നിയേഷ് , കുടിവെള്ള പരിപാലന കമ്മിറ്റി പ്രതിനിധി വിനീത എന്നിവർ ആശംസകൾ അർപ്പിച്ചു.
കാത്തിരുന്നു പൂർത്തീകരിച്ച കുടിവെള്ള പദ്ധതി ആഹ്ലാദരവങ്ങളുടെയാണ് കോളി നിവാസികൾ ഏറ്റെടുത്ത് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഈ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിനായി ഏഴംഗ പരിപാലന കമ്മിറ്റിയെയും കോളനിയിൽ നിന്നും തിരഞ്ഞെടുത്തു.






