Pullurampara
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പുല്ലൂരാംപാറ : രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പുല്ലൂരാംപാറ പള്ളിപ്പടിയിൽ പുലരി ക്ലബ്ബ് പ്രസിഡണ്ട് ദീപു കൊക്കാപ്പള്ളിയിൽ ദേശീയ പതാക ഉയർത്തി.
പുലരി ക്ലബ്ബ് പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പതാക ഉയർത്തൽ ചടങ്ങ്. വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.







