Malabar FestivalMukkam

മലബാർ ഫെസ്റ്റിവൽ; പുരസ്കാര നിശ സംഘടിപ്പിച്ചു.

മലബാർ ഫെസ്റ്റിവൽ കലാ-സാംസ്കാരിക സദസിന്റെ ഭാഗമായി മലബാറിൽ നിന്നുള്ള സിനിമാ-സീരിയൽ രംഗത്തെ മികച്ച കലാകാരൻമാർക്കുള്ള പുരസ്കാര നിശ സംഘടിപ്പിച്ചു.

നിരവധി ഹിറ്റ് ടി.വി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രഭാ ശങ്കർ (മികച്ച സ്വഭാവ നടൻ) ടെലിവിഷൻ രംഗത്തെ മികച്ച സമഗ്ര സംഭാവനക്ക് – പ്രേംരാജ് മെയിൻ ഫ്രെയിം, മികച്ച സിനിമാ മാസികാ ലേഖകൻ ഷാജി കാരാട്ടുപാറ എന്നിവർക്കാണ് പുരസ്‌കാരം നൽകിയത്.

നന്മ മുക്കം മേഖല കമ്മിറ്റിയും മുക്കം സിടിവി യും ചേർന്ന് ഒരുക്കിയ പുരസ്കാരങ്ങൾ സീ.ടിവി പ്രതിനിധി റഫീഖ് തോട്ടുമുക്കം, നന്മ മുക്കം മേഖല സെക്രട്ടറി സുനിൽ കുമാർ ചക്കിട്ടകണ്ടി, സംവിധായകൻ ഗിരീഷ് ദാമോദർ എന്നിവർ വിതരണം ചെയ്തു.

മലബാർ ഫെസ്റ്റിവൽ വേദിയിൽ ഒരുക്കിയ ചടങ്ങിൽ അജു ഇമ്മാനുവൽ, സ്വരാജ്‌ ഇൻസൈറ്റ്, ടീന സ്വരാജ്, പി.ജെ അഗസ്റ്റിൻ, കെ.ടി നളേശൻ, ദിനേശ് കാരശ്ശേരി, പി.ടി ഹാരിസ്, എന്നിവർ സംബന്ധിച്ചു.

Photo: Rajeev Smart

Related Articles

Leave a Reply

Back to top button