Malabar FestivalMukkam
മലബാർ ഫെസ്റ്റിവലിന്റ ഭാഗമായി കർഷകരെ ആദരിച്ചു.

മുക്കം : മലബാർ ഫെസ്റ്റിവലിന്റ ഭാഗമായി കർഷകരെ ആദരിച്ചു. കർഷകനായ വാസു മണ്ണാർകുന്നുമ്മൽ, കർഷക തൊഴിലാളി കീരൻ മൊരട്ടക്കുന്നുമ്മൽ, കുട്ടിക്കർഷക ഷഹന സിനു എന്നിവരെയാണ് ആദരിച്ചത്. കർഷകോത്തമ ജേതാവ് ഡോമനിക് മണ്ണുകുശുമ്പിൽ ഉപഹാരം നൽകി. കെ.ആർ. ഗോപാലൻ അധ്യക്ഷനായി. അജു എമ്മാനുവൽ, കെ.ടി. നളേശൻ, പി.ജെ. അഗസ്റ്റിൻ, ടി. സ്വരാജ്, പി.ടി. ഹാരിസ്, ടീന സ്വരാജ് എന്നിവർ സംസാരിച്ചു.









