Mukkam

ഐഎച്ച്ആർഡി കോളേജിലെക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കിയില്ല; പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി; എസ്എഫ്ഐ

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളേജിലെക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

മാർച്ച് പഞ്ചായത്ത് പരിസരത്ത് പോലീസ് തടഞ്ഞതിനെ തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിനെ കാണുകയും റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നിവേദനം സമർപ്പിക്കുകയും ചെയ്തു.

മുക്കം പാലത്തിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഐഎച്ച്ആർഡി കോളേജ്, തോട്ടക്കാട് സ്വകാര്യ വ്യക്തി കെട്ടിടം നിർമ്മാണത്തിന് സ്ഥലം നൽകിയതിനെ തുടർന്ന് പുതിയ കെട്ടിടം നിർമ്മിക്കുകയും, കോളേജിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

എന്നാൽ ഇതുവരെയായിട്ടും കോളേജിലേക്കുള്ള റോഡ് കാശ്ശേരി ഗ്രാമപഞ്ചായത്ത് ഗതാഗതയോഗ്യമാക്കി നൽകിയില്ല എന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Back to top button