Kodanchery

കോടഞ്ചേരി ടൗണിലെ റോഡ് പ്രവർത്തി പൂർത്തിയാക്കുന്നതിന് ഉടൻ നടപടികൾ സ്വീകരിക്കും: ചീഫ് എൻജിനീയർ

കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ കോടഞ്ചേരി-ഓമശ്ശേരി റോഡിൽ ബൈപ്പാസ് ജംഗ്ഷൻ മുതൽ ഹോളിക്രോസ് ഹോസ്പിറ്റൽ വരെയുള്ള പ്രവർത്തി പൂർത്തീകരിക്കാത്ത റോഡിന്റെ ഇരുവശവും ഉടൻ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ചീഫ് എഞ്ചിനിയർ ഡാർലിൻ സി ഡിക്രൂസ് അറിയിച്ചു.

ടാറിങ്ങിനു ശേഷം സൈഡ് വർക്ക് ചെയ്യാതെ കിടക്കുന്നത് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പ്രസ്തുത വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതി കോടഞ്ചേരി യൂണിറ്റ് ചീഫ് എൻജിനീയർക്ക് നൽകിയ പരാതി പരിശോധിക്കുന്നതിന് സ്ഥലം സന്ദർശിച്ച വേളയിലാണ് ചീഫ് എഞ്ചിനിയർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത്.

Related Articles

Leave a Reply

Back to top button