Koodaranji

തെരുവ് നായ ശല്ല്യം; മുസ്ലിം ലീഗ് കൂടരഞ്ഞിയിൽ സായാഹ്ന ധര്‍ണ്ണ നടത്തി

കൂടരഞ്ഞി: വർദ്ധിച്ച് വരുന്ന തെരുവ് നായ ഭീഷണി സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും അതിനെതിരെ സർക്കാരിന്റെ സത്വരശ്രദ്ധയുണ്ടാകണ മെന്നും മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു

തെരുവ് നായ,കാട്ട് പന്നി തുടങ്ങിയ ക്ഷുദ്രജീവികളെ കൈകാര്യം ചെയ്യാൻ പ്രാഥമിക ഭരണകൂടങ്ങൾക്ക് അനുവാദം നൽകണമെന്നും വർദ്ധിച്ചുവരുന്ന മാലിന്യ സംസ്കരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാകണമെന്നും യോഗം ആവിശ്യപ്പെട്ടു.

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ഐ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സി കെ കാസിം ഉദ്ഘാടനം ചെയ്തു.

മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ വി അബ്ദുറഹ്മാൻ,ഗ്രാമപഞ്ചായത്ത് അംഗം വി എ നസീർ, ആവാസ് തിരുവമ്പാടി പ്രസിഡൻറ് സുന്ദരൻ പ്രണവം, അബ്ദുൽ റഷീദ് അൽ ഖാസിമി, പി പി കബീർ, ഷാജി തെക്കൻ ചേരി, മുജീബ് കാട്ടിലക്കണ്ടി, ഷാഹിർ നൈനു കുന്നേൽ, അബ്ദുൽ ഖാദർ ചെറിയടത്ത്, ഷമീർ പുത്തൻവീട്ടിൽ, അലവി പള്ളിയാളി, ജലീൽ പാലയം പറമ്പിൽ, ഷാഹുൽ നൈനു കുന്നേൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button