TOP NEWS
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചുകൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചുകൂടരത്തി ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കമായികോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് അന്തരിച്ചു.താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നുകൂടരഞ്ഞി : ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായ പി ടി മാത്യു മാസ്റ്റർ പൂക്കളത്തിൽ അന്തരിച്ചു.മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.പുതുപ്പാടി; കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ അന്നമ്മ അന്തരിച്ചുനന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി
Karassery

തെരുവ് നായ ശല്ല്യം; മുസ്ലിം ലീഗ് കാരമൂലയിൽ സായാഹ്ന ധര്‍ണ്ണ നടത്തി

കാരശ്ശേരി: വർധിച്ചു വരുന്ന തെരുവ് നായ ശല്യത്തിൽ നിന്ന് ജനങ്ങൾക്ക്‌ സുരക്ഷിതത്വം നൽകാൻ സർക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും, ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കണമെന്നും കടിയേറ്റവർക്കും, മരണപ്പെട്ടവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കാരമൂലയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

സായാഹ്ന ധർണ്ണ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ കോയ അധ്യക്ഷത വഹിച്ചു. എ പി മുരളീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ പി ബാബു, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി എൻ ജമ്‌നാസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം ടി സൈതു ഫസൽ, സലാം തേക്കും കുറ്റി, ഗസീബ് ചാലൂളി, എം കെ സൈതാലി, ചാലൂളി അബൂബക്കർ, എ കെ സാദിഖ്, എം ടി മുഹ്സിൻ, കെ എം അഷ്‌റഫ്‌ അലി പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം പി കെ അബ്ദുൽ ബർ സ്വാഗതവും, ടി പി ജബ്ബാർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published.

Back to top button