Kodiyathur
പി.ടി.എം.എച്ച്.എസ് 2004 എസ്.എസ്.എൽ.സി ബാച്ച് സംഗമം; സ്വാഗതം സംഘം രൂപീകരിച്ചു.

കൊടിയത്തൂർ : പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ 2004 എസ്എസ്എൽസി ബാച്ചിന്റെ പ്രഥമ സമ്പൂർണ്ണ സംഗമം ഒക്ടോബർ 23 തീയതി രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്താൻ തീരുമാനിച്ചു.
പ്രസ്തുത സംഗമത്തിന്റെ സ്വാഗതസംഘം ചെയർമാനായി അഡ്വക്കറ്റ് കെ.പി സുഫിയാൻസുഫിയാൻ ചെറുവാടിയെ തിരഞ്ഞെടുത്തു. സൽമാൻ ചെറുവാടി നാസർ താത്തൂർ എന്നിവർ വൈസ് ചെയർമാൻമാരായും ജനറൽ കൺവീനർ കെ.വി നിയാസ്, എൻ.പി മൻസൂർ, അസീബ് കെ, സിദ്ദീഖ് എസ്.കെ എന്നിവരെ ജോയിൻ കൺവീനറായും തിരഞ്ഞെടുത്തു.
നഹാസ് ഗോതമ്പ്റോഡ്, അഷ്കർ, സുൽഫിക്കർ, മൻസൂർ അലി, ഷെഫീഖ്, അജേഷ്, ഷാമില, നൗഷിദ തുടങ്ങിയവർ സംബന്ധിച്ചു.







