Kodanchery

കൗമാര വിദ്യാർത്ഥികൾക്കുള്ള സാമൂഹ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി: താമരശ്ശേരി സിവിൽ എക്സൈസിന്റെയും കൊടുവള്ളി ഐ.സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ വേളംകോട് സെന്റ് ജോർജ് ഹൈസ്കൂളിൽ കൗമാരപ്രായക്കാർക്ക് സാമൂഹിക സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സോഫിയ ജേക്കബിന്റെ അധ്യക്ഷതയിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ നിർവഹിച്ചു.

കൗമാരപ്രായക്കാർക്കുള്ള സാമൂഹ്യ സുരക്ഷ എന്ന വിഷയം സംബന്ധിച്ച് താമരശ്ശേരി സിവിൽ എക്സൈസ് ഓഫീസർ ഷാജു സി.ജി ക്ലാസ് എടുത്തു. അംഗൻവാടി ടീച്ചർമാരായ മേരിക്കുട്ടി കെ ജെ,മോളി,പി വി, സുധാ പി ആർ, വിലാസിനി കെ എം എന്നിവർ ആശംസകൾ അർപ്പിച്ചു.

Related Articles

Leave a Reply

Back to top button