Kodanchery

ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂൾ കലോത്സവം ” തുടിതാളം ” ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് ചെമ്പുകടവ് സ്കൂളിൽ തുടക്കം കുറിച്ചു. തുടിതാളം എന്ന പേരിൽ നടക്കുന്ന സ്കൂൾ കലോത്സവം പ്രശസ്ത യുവ ചിത്രകാരൻ അനീസ് മാനന്തവാടി നിർവഹിച്ചു.

സ്കൂളിലെ പ്രധാനധ്യാപകൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ഷൈജു ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൊറോണയുടെ ആഘാതം ഏൽപ്പിച്ച പ്രയാസങ്ങൾ കാരണം മുടങ്ങിപ്പോയ മേളകൾ വീണ്ടും തുടങ്ങാൻ കഴിഞ്ഞത് വിദ്യാർഥികൾക്കും നാടിനും പുത്തൻ ആവേശവും ഉണർവും ആണ് നൽകിയിരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

സ്കൂൾ കലോത്സവം കൺവീനർ പ്രത്യുഷ് പ്രകാശ്, ആൻ ട്രീസ ജോസ്, പുഷ്പ, എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു, പി ടി എ വൈസ് പ്രസിഡന്റ് മുനീർ പി.. എം എക്സിക്യൂട്ടീവ് അംഗം ടോണി പന്തലാടി, എം.പി.ടി.എ പ്രസിഡണ്ട് മിനി ഷാജി, നിഷിത ബാബു, അധ്യാപകരായ സമദ്,ലുലു മീരൻ,ബിന്ദു സുബ്രഹ്മണ്യം, മുബീന, സോണിയ, അനു ജോബിഷ്, സാക്കിറ, രാജി, ജുനേഷ് തുടങ്ങി എല്ലാ അധ്യാപകരും ചടങ്ങിന് നേതൃത്വം നൽകി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹിഷാം. എം.എച്ച് ചടങ്ങിന് നന്ദി അറിയിച്ചു

Related Articles

Leave a Reply

Back to top button