Kozhikode
വിജയയാത്ര ഇന്ന് ജില്ലയിലെത്തും

കോഴിക്കോട് : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ചൊവ്വാഴ്ച ജില്ലയിലെത്തും.
രാവിലെ ഒമ്പതരയ്ക്ക് ജില്ലാ അതിർത്തിയായ അഴിയൂരിൽ വിജയയാത്രയെ വരവേൽക്കും. പത്തിന് വടകര കോട്ടപ്പറമ്പ്, ഉച്ചയ്ക്ക് 12-ന് കുറ്റ്യാടി പുതിയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ പൊതുസമ്മേളനം. തുടർന്ന് യാത്ര വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.
ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് താമരശ്ശേരി അടിവാരത്ത് യാത്രയെ വരവേൽക്കും. 10.30-ന് ബാലുശ്ശേരി, 12 മണിക്ക് കൊയിലാണ്ടി, മൂന്നിന് കുമാരസ്വാമി, നാലരയ്ക്ക് കുന്ദമംഗലം എന്നിവിടങ്ങളിൽ പൊതുസമ്മേളനം.
വൈകീട്ട് ആറിന് മുതലക്കുളം മൈതാനത്ത് പൊതുസമ്മേളനം പാർട്ടി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസ്സൈൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് മാറാട്ട് ശ്രദ്ധാഞ്ജലിയർപ്പിച്ച ശേഷം യാത്ര മലപ്പുറം ജില്ലയിലേക്ക് പോകും.






