Kodanchery

യുഡിഎഫിനെ അധികാരത്തിലേറ്റാൻ ജനം തീരുമാനിച്ചു കഴിഞ്ഞു മറിയ ഉമ്മൻ

കോടഞ്ചേരി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സി കെ കാസിം കോടഞ്ചേരി പഞ്ചായത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പര്യടനം നടത്തി.രാവിലെ കോടഞ്ചേരി ടൗണിൽ തിരഞ്ഞെടുപ്പ് പര്യടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.വേളംകോട്, ശാന്തിനഗർ, മൈക്കാവ്, കരിമ്പാലക്കുന്ന്, നിരന്നപാറ,തെയ്യപ്പാറ, വേഞ്ചേരി, ചെമ്പിലീ എന്നീ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി, നൂറാം തോട്ടിൽ നടന്ന സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഇടതുദുർഭരണം അവസാനിപ്പിക്കുവാനും ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനും സാധാരണക്കാരന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമ്പോൾ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും രോഗിയുടെയും കുടുംബത്തിന്റെ സാമ്പത്തിക ഭദ്ര ഉറപ്പുവരുത്തുന്ന പദ്ധതിയാണെന്ന് അവർ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥി സി കെ കാസിം, ഡിസിസി സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, എം ടി അഷറഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് കൺവീനർ ജയ്സൺ മേനാകുഴി, ട്രഷറർ അബൂബക്കർ മൗലവി, കെ എം ബഷീർ, സണ്ണി കാപ്പാട്ട് മല, അലക്സ് തോമസ്, കെ പി മുഹമ്മദ് ഹാജി,റോയി കുന്നപ്പള്ളി, ബാബു പട്ടരാട്, മിനി സണ്ണി,സജിനി രാമൻകുട്ടി,ശിവദാസൻ താഴെ പാലാട്ട്, ജോബി ജോസഫ്, ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ,റെജിതമ്പി, നാൻസി ജോഷി, തമ്പി പറ കണ്ടത്തിൽ, തമ്പി കണ്ടത്തിൽ,ബിജു ഓത്തിക്കൽ, അമൽ തമ്പി, ടെസി തോമസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button