Mukkam

മുക്കം മാമ്പറ്റയിലെ ചകിരി സംസ്കരണ യൂണിറ്റ് തുരുമ്പെടുത്ത് നശിക്കുന്നു; പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ

മുക്കം: മൂന്ന് വർഷത്തിലേറെയായി നിശ്ചലമായികിടക്കുന്ന യന്ത്രങ്ങൾ. പലതും പൊടിനിറഞ്ഞ്, തുരുമ്പുപിടിച്ച് തുടങ്ങിയിരിക്കുന്നു! കെട്ടിടത്തോളം ഉയരത്തിൽ കാടുമൂടിയിരിക്കുന്നു. ലക്ഷക്കണക്കിന് രൂപമുടക്കി മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ ആരംഭിച്ച ചകിരി സംസ്കരണ യൂണിറ്റിന്റെ (ഡി ഫൈബർ യൂണിറ്റ്) അവസ്ഥയാണിത്.

യന്ത്രത്തകരാറിനെ തുടർന്ന് ചകിരി സംസ്കരണ യൂണിറ്റ് പൂട്ടിയതോടെ ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. സ്ഥാപനം അടച്ചതോടെ 12 പേർക്ക് തൊഴിൽ നഷ്ടമായി. ഇതോടെ ഈ കുടുംബത്തിന്റെ പ്രതീക്ഷകളും ജീവിതവും ദുരിതത്തിലായി. തൊഴിലാളികളിൽ ഏറെയും സ്ത്രീകളായിരുന്നു.

തൊഴിൽ നഷ്ടപ്പെട്ടിട്ട് മൂന്ന് വർഷമായെങ്കിലും പലർക്കും ഇതുവരെ മറ്റൊരു ജോലി കിട്ടിയിട്ടില്ല. വെസ്റ്റ് മാമ്പറ്റ-നെടുമങ്ങാട് റോഡിൽ നഗരസഭാ മിനി സ്റ്റേഡിയത്തിന് സമീപത്ത് ഒന്നരയേക്കറിലാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. റോഡരികിലെ വിശാലമായ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനം കാടുകയറിയതോടെ തെരുവുനായ്‌ക്കളുടെയും സമൂഹവിരുദ്ധരുടെയും താവളമായി മാറിയതായി നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Back to top button