Kodanchery

കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം നടത്തി

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2025-2026 അധ്യയന വർഷ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ലോക്കൽ മാനേജർ സി. സാലി ടോമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു.

അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ. ഹെലൻ സ്വാഗതം ചെയ്തു. ചടങ്ങിന് ആശംസയർപ്പിച്ച് പി.ടി.എ പ്രസിഡണ്ട് ബിബിൻ തോമസ്, വൈസ് പ്രിൻസിപ്പൽ ജിസി. പി. ജോസഫ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button