Kodiyathur

എസ്.വെെ.എസ് പാഠശാല മുക്കം സോണില്‍ തുടക്കമായി

കൊടിയത്തൂര്‍ : എസ്.വെെ.എസ് യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന പാഠശാല ആറാം ഘട്ടത്തിന് മുക്കം സോണില്‍ തുടക്കമായി. സോണ്‍ തല ഉദ്ഘാടനം വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റില്‍ നടന്നു. എസ്.എം.എ ജില്ലാ സെക്രട്ടറി കെ.എം അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് ശിഹാബുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു.
എസ്.വെെ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍ വിഷയാവതരണം നടത്തി. സോണ്‍ പ്രസിഡന്‍റ് സലാം മുസ്ലിയാര്‍ പുന്നക്കല്‍, ജനറല്‍ സെക്രട്ടറി നിശാദ് കാരമൂല, ഫിനാന്‍സ് സെക്രട്ടറി അബ്ദുറഹിമാന്‍ കെ.ടി, ഹമീദ് സഖാഫി വലിയപറമ്പ്, ലുഖ്മാന്‍ സഖാഫി കൂടരഞ്ഞി, റസാഖ് സഖാഫി, അസീസ് കൊടിയത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്ദുറഹീം കുന്നത്ത് സ്വാഗതവും അബ്ദുറഹിമാന്‍ സഖാഫി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button