Kodiyathur

കുടിയത്തൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല ചെസ്സ് തയ്‌ക്കൊണ്ടോ മത്സരങ്ങൾ സമാപിച്ചു

കൊടിയത്തൂർ: വിദ്യ കൌൺസിൽ ഫോർ എഡ്യൂക്കേഷൻന്റെ ആഭിമുഖ്യത്തിൽ, കൊടിയത്തൂർ വാദി റഹ്മാ സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന തല ഇന്റർ സ്കൂൾ ചെസ്സ് തയ്‌ക്കൊണ്ടോ മത്സരങ്ങൾ സമാപിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിൽ പരം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. നൂറു മീറ്റർ ഹർഡ്ൽസ്, ഹെപ്റ്റാതേലോൺ എന്നിവയിൽ ദേശിയ റെക്കോർഡിന് ഉടമയായ അപർണ റോയ് പരിപാടി ഉദ്‌ഘാടനം ചെയ്തു.

ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻറ് സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ച ചടങ്ങിൽ. വിദ്യ കൗൺസിൽ സി ഒ ഒ മുഹമ്മദ് നജീബ് സ്വാഗതവും വാദി റഹ്മ സ്കൂൾ പ്രിൻസിപ്പൽ യേശുദാസ് സി ജോസഫ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button