Kerala
സംസ്ഥാനത്ത് കുതിച്ച് കയറി ഡീസല്‍ വിലയും; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1.11 രൂപ, പെട്രോള്‍ വിലയും മുകളിലേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ്. ഇന്ന് പതിനൊന്ന് പൈസയാണ് ലിറ്ററിന് വര്‍ധിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കിടെ ഒരു രൂപയോളമാണ് വര്‍ധിച്ചത്. കൂടാതെ ഇന്ന് പെട്രോളിന് ആറു പൈസയും കൂടി. വ്യാഴാഴ്ച കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോളിന് 76.55 രൂപയും.
പവര്‍ പെട്രോളിനും ഡീസലിനും ഇതിനെക്കാള്‍ ആറ് പൈസ കൂടും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ കൊച്ചിയിലെ വിലയെക്കാള്‍ പത്ത് പൈസയും കൂടും. ബുധനാഴ്ച ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു.







