India

ട്രെയിന്‍ കാത്ത് പ്ലാറ്റ്‌ഫോമില്‍ നിന്നവരുടെ മുകളിലേയ്ക്ക് നടപ്പാലം തകര്‍ന്നുവീണു; നിരവധിപ്പേര്‍ക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ട്രെയിന്‍ കാത്ത് നിന്നവരുടെ മുകളിലേയ്ക്ക് നടപ്പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിന്റെ ഭാഗമാണ് നിലത്തേയ്ക്ക് പതിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ആറു പേര്‍ മരണത്തോട് മല്ലടിക്കുകയാണ്. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്ലാറ്റ് ഫോമിന് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഒരു സ്ലാബാണ് തകര്‍ന്നതെന്നാണ് റെയില്‍വെ വക്താവ് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ പോയതിന് പിന്നാലെയാണ് അപകടം നടന്നത്.


Related Articles

Leave a Reply

Back to top button