Pullurampara

പുല്ലൂരാംപാറ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

പുല്ലൂരാംപാറ: രാഹുൽ ഗാന്ധി എം.പിയെ നിരന്തരം വേട്ടയാടുന്ന ആർ.എസ്.എസ്സിന്റെയും മോദി സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ച് പുല്ലൂരാംപാറയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

തിരുവമ്പാടി മണ്ഡലം യു.ഡി.എഫ് ചെയർമാൻ റ്റി.ജെ കുര്യാച്ചൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രിസിഡന്റ് ഷിജു ചെമ്പനാനി, ബൂത്ത് പ്രസിഡന്റുമാരായ ജോസ് പുളിക്കാട്ട്, സോമി വെട്ട്കാട്ടിൽ, പുരുഷൻ നെല്ലിമൂട്ടിൽ, ജിനീഷ് പൂഞ്ചോല, സോണി മണ്ഡപത്തിൽ, ബാബു സി.എം, ജോഷി, ലിബിൻ, ബിനു, റോബിൻ, നവീൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേത്യത്വം നല്കി.

Related Articles

Leave a Reply

Back to top button