Kodiyathur
കാണികൾക്ക് കൗതുകവും സന്തോഷവും പകർന്ന് ഭിന്നശേഷികലോത്സവം ശ്രദ്ധേയമായി
കൊടിയത്തൂർ : കാണികൾക്ക് കൗതുകവും സന്തോഷവും പകർന്ന് ഭിന്നശേഷികലോത്സവം ശ്രദ്ധേയമായി. കൊടിയത്തൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘സമന്വയ’ത്തിലാണ് ആടിയും പാടിയും ഭിന്നശേഷികാലാകാരർ അരങ്ങിൽ തിളങ്ങിയത്. ഒപ്പനയും ഡാൻസും ആംഗ്യപ്പാട്ടുകളുമുൾപ്പെടെയുള്ള കലാപരിപാടികളൊക്കെയും നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് വരവേറ്റത്. പഞ്ചായത്തിലെ 16 വാർഡുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു ഉദ്ഘാടനംചെയ്തു. ആസിം വെളിമണ്ണ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. മറിയം കുട്ടിഹസ്സൻ, ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറം, കെ.പി. സൂഫിയാൻ, ടി.കെ. അബൂബക്കർ, വി. ഷംലൂലത്ത്, ഫാത്തിമ നാസർ, കെ.ജി. സീനത്ത്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ലിസ തുടങ്ങിയവർ സംസാരിച്ചു.