Kodiyathur

പെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്കുള്ള ആദരം നൽകി

കൊടിയത്തൂർ :വെസ്റ്റ് കൊടിയത്തൂർ ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ വെസ്റ്റ് കൊടിയത്തൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ വെസ്റ്റ് കൊടിയത്തൂർ പ്രദേശത്ത് നിന്ന് സി.എ ഫൗണ്ടേഷൻ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും, അനുമോദനവും നൽകി.

പ്രസ്തുത പരിപാടി കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ മൂലത്ത് അബ്ദുൽ മജീദ് സാഹിബ് ഉദ്ഘാടനം ചെയ്തു. എം.ടി റിയാസ് അധ്യക്ഷത വഹിച്ചു.

തൊട്ടിമ്മൽ അഹമ്മദ്, കലങ്ങോട്ട് അബ്ദുറഹ്മാൻ, എ.കെ റാഫി, മുസദ്ദിഖ് പറക്കുഴി, ഷമീർ ചാലക്കൽ, എ.കെ ഫിർദൗസ്, കഴായ്ക്കൽ അബ്ദുല്ല മാസ്റ്റർ, സലാം കൊടിയത്തൂർ, അമീൻ കട്ടയാട്ട്, പി.കെ ഫൈസൽ, കുന്നത്ത് അബ്ദ റഹിമാൻ, എ.കെ ഹസ്സൻ കുട്ടി, കെ.സി സലാഹുദ്ദീൻ, പി.കെ അജ്മൽ, കെ ജാസിർ, ടി.കെ അക്ബർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button