Thiruvambady

തിരുവമ്പാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

തിരുവമ്പാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ലിന്റോ ജോസഫ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ച ലിന്റോ ജോസഫിനൊപ്പം പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടുപോകാനാണ് ലക്ഷ്യമെന്നും ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ലിന്റോ ജോസഫ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button