എം എ എം എ ൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി: 2025-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായിഎം എ എം എ ൽ പി , സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രായോഗിക പഠനാനുഭവങ്ങൾ വർദ്ധിപ്പിക്കുന്നതിനായാണ് ഈ യാത്ര സംഘടിപ്പിച്ചത്.ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ തിരുവമ്പാടി പഞ്ചായത്തും, തിരുവമ്പാടി ഹെൽത്ത് സെൻററും, തിരുവമ്പാടി പോലീസ് സ്റ്റേഷനും സന്ദർശിച്ചു.
പഞ്ചായത്തിൽ നടന്ന സന്ദർശനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ജിതിൻ പല്ലാട്ട് കുട്ടികളുമായി സംവദിച്ച് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും പൊതുസേവനങ്ങളും വിശദീകരിച്ചു. വാർഡ് മെമ്പർ മറിയാമ്മ കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.തുടർന്ന് ഹെൽത്ത് സെൻററിൽ ഹെഡ് ഡോക്ടറായ ഡോ. പ്രിയ വിദ്യാർത്ഥികളുമായി സംവദിച്ചു. കൂടാതെ, ഹെൽത്ത് ഇൻസ്പെക്ടറായ സുനീർ കുട്ടികൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വിശദമായി അവതരിപ്പിച്ച് ബോധവൽക്കരണം നടത്തി.
പോലീസ് സ്റ്റേഷനിലെ സന്ദർശനത്തിൽ സിപിഒ ഓഫീസറായ ഉജേഷ് കുട്ടികൾക്ക് പോലീസ് സ്റ്റേഷനിലെ വിവിധ പ്രവർത്തനങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തി. കൂടാതെ സ്റ്റേഷൻ ഹെഡ് ആയ എസ്‌എച്ച്‌ഒ പ്രജീഷ് സാറും വിദ്യാർത്ഥികളുമായി സംവദിച്ച് നിയമം, സുരക്ഷ, സാമൂഹിക ഉത്തരവാദിത്വങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകി.
ഈ ഫീൽഡ് ട്രിപ്പിൽ വിദ്യാർത്ഥികളോടൊപ്പം ഹെഡ്മാസ്റ്റർ അലൻ ദാസ് പി, അധ്യാപകരായ മിനി അഗസ്റ്റിൻ, ഫൈസൽ വി എം , അഗ്നസ് കുര്യാക്കോസ് മരിയ മാത്യു, ബ്ലെസ്സി ബിജു എന്നിവർ നേതൃത്വം നൽകി കുട്ടികളെ എക്സ്പ്ലോറിംഗ് രീതിയിൽ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചു നയിച്ചു.
വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും അനുഭവങ്ങളും നൽകുന്നതിൽ ഫീൽഡ് ട്രിപ്പ് ഏറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു.







