Kodanchery

മോണ്ടിസോറി ഗ്രാജുവേഷൻ ഡേ ആഘോഷിച്ചു

കോടഞ്ചേരി :കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മോണ്ടിസോറി കുട്ടികളുടെ ഗ്രാജുവേഷൻ ഡേ ആഘോഷിച്ചു. പി. ടി. എ പ്രസിഡന്റ് ബിപിൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ മുഖ്യാതിഥിയായിരുന്നു.

മോണ്ടിസോറി പഠനം പൂർത്തിയാക്കി പുതിയ പാതയിലേക്ക് നീങ്ങുന്ന കുട്ടികളെ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ആദരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ സ്വാഗതം ആശംസിക്കുകയും മാസ്റ്റർ ആര്യൻ അനീഷ്,കുമാരി റൂഹാ കോളിൻ, ബിന്ദു ജോസ് എന്നിവർ സംസാരിക്കുകയും ചെയ്തു. കുമാരി ഇഷാ മെറിൻ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Back to top button