യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി സി കെ കാസിമിന്റെ കോടഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.കാർഷിക മേഖലയിലെ ജനങ്ങളെ വഞ്ചിച്ച് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരും കർഷകരും വീട്ടമ്മമാരും എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സി കെ കാസിം, ഡിസിസി ജനറൽ സെക്രട്ടറി പി വി മോഹൻലാൽ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ ടെന്നിസൺ ചാത്തൻകണ്ടം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നകുട്ടി ദേവസ്യ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, ട്രഷറർ അബൂബക്കർ മൗലവി, കെ എം ബഷീർ, അലക് തോമസ്, റോയ് കുന്നപ്പള്ളി ആഗസ്തി പല്ലാട്ട്, ആന്റണി നിർവേലി, ബാബു പട്ട രാട്, ഫ്രാൻസിസ് ചാലിൽ എന്നിവർ പ്രസംഗിച്ചു.
കൺവെൻഷനു ശേഷം യുഡിഎഫ് പ്രവർത്തകർ കോടഞ്ചേരി ടൗണിൽ പ്രകടനം നടത്തി. കൺവെൻഷന് ശേഷം 101 അംഗ കമ്മിറ്റിയെ ഇലക്ഷൻ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തു







