Kodiyathur
ഷെബിൻ ഫർഹാനെ എരഞ്ഞിമാവ് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

കോടിയത്തൂർ: കേരള സ്റ്റേറ്റ് അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീമിൽ ഇടം നേടിയ ഷെബിൻ ഫർഹാനെ എരഞ്ഞിമാവ് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉപഹാരം സമ്മാനിച്ചു.
യൂത്ത് ലീഗ് ദേശീയ നിർവാഹത്തിൽ സമിതി അംഗം പി.ജി മുഹമ്മദ് മുഖ്യാതിഥിയായി. ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഉണ്ണി മുഹമ്മദ് മാസ്റ്റർ, കരീം പി.കെ, അഹമ്മദ് കുട്ടി മാസ്റ്റർ, സൈതലവി എറക്കൽ, മുജീബ് കെ.പി, ഷാജി എരഞ്ഞിമാവ്, ടൗൺ യൂത്ത് ലീഗ് പ്രസിഡണ്ട് മജീദ് പഴക്കൽ, ടൗൺ എം.എസ്.എഫ് പ്രസിഡണ്ട് ഷാനു എരഞ്ഞിമാവ്, അമർ സുഫിയാൻ തുടങ്ങിയവർ പങ്കെടുത്തു.







