Kodiyathur

കാരകുറ്റി ആക്ഷൻ കമ്മറ്റി എം.എൽ.എ ലിന്റോ ജോസഫിന് നിവേദനം നൽകി

കൊടിയത്തൂർ: പി.ടി.എം സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലം വിദ്യാർത്ഥി ബസ്സിടിച്ചു മരണപ്പെട്ട സാഹചര്യത്തിൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായും
നാട്ടുകാരുടെയും കാൽനടയായി സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിനായും നാട്ടുകാർ മുന്നോട്ടു വെച്ച നിർദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് കാരകുറ്റി ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
അറ്റകുറ്റപണികൾ ഉടൻ പൂർത്തീകരിച്ചു റോഡ് ഗതാഗത യോഗ്യമാക്കാമെന്ന ഗ്രാമപഞ്ചായത്തിന്റെയും ഇ.എം.ഇ.എ സെക്രട്ടറിയുടെയും വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു
റോഡ് ഗതാഗത യോഗ്യമാകുന്നതുവരെ ഓവർലോഡ് അനുവദിക്കരുതെന്നും
കുട്ടികളുടെയും നാട്ടുകാരുടെയും കാൽനട പോലും ദുർഘടമാക്കുന്ന വലിയ ബസ്സുകളുടെ ഗതാഗതം തിങ്കളാഴ്ചമുതൽ നിർത്തണമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമരത്തിൽ പങ്കാളികളാകുന്ന നാട്ടുകാർക്കെതിരെ കള്ളക്കേസ് കൊടുത്തും
കുപ്രചരണങ്ങൾ നടത്തിയും സമരത്തെ തകർക്കാമെന്ന അധികാരികളുടെ വ്യാമോഹമുപേക്ഷിച്ച്‌ നാട്ടുകാരുമായി സഹകരിച്ചു മുന്നോട്ടു പോകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ഭാരവാഹികൾ അറിയിച്ചു
ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തിര ഇടപെടൽആവശ്യപ്പെട്ട് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിന് നിവേദനം നൽകിയതായും കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button