കലോത്സവ ലഹരി വിളിച്ചറിയിച്ച്; മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം; വിളംബര റാലി നടത്തി

തിരുവമ്പാടി: നവംബർ 14 മുതൽ ആരംഭിക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര നടത്തി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര തിരുവമ്പാടി തിരുവമ്പാടി ടൗണിലെ വിവിധ റോഡിലൂടെ സഞ്ചരിച്ച് സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ അവസാനിച്ചു.
ആയിരത്തോളം കുട്ടികൾ അണിനിരന്ന കലാജാഥ വിവിധ കലാരൂപങ്ങൾ കൊണ്ടും. പ്രദർശനവർണങ്ങളാലും നിറഞ്ഞു നിന്നു.
ഏഴായിരത്തോളം വരുന്ന കലാപ്രതിഭകൾക്ക് സ്വാഗതം ഏകികൊണ്ട് ഒരുക്കിയ ഘോഷയാത്രയിൽ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ, മുക്കം എ ഈ ഓ ഓംകാരനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, കെ എം മുഹമ്മദാലി, ജനറൽ കൺവീനർ അഗസ്റ്റിൻ മഠത്തിപറമ്പിൽ, കൺവീനർമാരായ സജി തോമസ്, സിസ്റ്റർ സാങ്റ്റ മരിയ, കെ കെ ദിവാകരൻ എന്നിവർ നേതൃത്വം നൽകി.







