Thiruvambady

ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

ആനക്കാംപൊയിൽ : നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ ഒത്തോരുമിച്ചു വർണാഭമായ ശിശുദിന റാലി നടത്തി.

സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ ആനക്കാംപൊയിൽ അങ്ങാടിയിലേക്കാണ് ജാഥയായി വിദ്യാർഥികൾ അണിനിരന്നത്. ചാച്ചാജിയുടെ വേഷത്തിൽ മനോഹരമായ പ്ലക്കാർഡുകൾ കൈകളിലേന്തി നെഹ്‌റുവിനെ പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങൾ വിദ്യാർത്ഥികൾ മുഴക്കി. സ്കൂളിൽ നടത്തിയ ശിശുദിന പരിപാടിയിൽ സ്കൂൾ മാനേജർ റവ.ഫാ അഗസ്റ്റിൻ പട്ടാണിയിൽ കുട്ടികൾക്ക് ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ ചടങ്ങുകൾക്ക് നേതൃത്വം നല്കി. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. അധ്യാപക പ്രതിനിധി എബി ദേവസ്യ നന്ദി പ്രകടനം നടത്തി.

Related Articles

Leave a Reply

Back to top button