Thiruvambady

മുക്കം ഉപജില്ല സ്കൂൾ കലോത്സവം; ആദ്യ ദിവസത്തെ പോയിൻറ് നിലകളറിയാം

തിരുവമ്പാടി: മുക്കം ഉപജില്ല സ്കൂൾ കലോത്സവ മത്സരത്തിൽ ആദ്യദിനത്തിലെ സ്റ്റേജിതര മത്സരങ്ങൾ അവസാനിച്ചപ്പോൾ, പോയിൻറ് നില പുറത്തുവന്നു.

എൽ പി ജനറൽ വിഭാഗത്തിൽ 25 പോയിന്റ്കളുമായി ജി.എം.യു.പി.എസ് കൊടിയത്തൂർ മുന്നേറുന്നു, 23 പോയിന്റ് ജി.എൽ.പി.എസ് കുമാരനെല്ലൂർ തൊട്ട് പിന്നിലുണ്ട്

യുപി ജനറൽ വിഭാഗത്തിൽ 16 പോയിന്റുകളുമായി വിവേകാനന്ദ മുത്താലം മുന്നേറുമ്പോൾ, 15 പോയിന്റുകളുമായി ജി യു പി എസ് പന്നിക്കോട് തൊട്ട് പിന്നിലുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ 44 പോയിന്റ് കളുമായി പി.ടി.എം.എച്ച്.എസ് കൊടിയത്തൂർ, 39 പോയിന്റുകളുമായി ജോസഫ് ഹൈസ്കൂൾ പുല്ലൂരാപാറ തൊട്ട് പിന്നിലുണ്ട്.

ഹയർസെക്കൻഡറി വിഭാഗത്തിൽ 66 പോയിന്റ് നേടി ചേന്നമംഗലൂർ എച്ച്.എസ്.എസ് മുന്നേറുമ്പോൾ, 57 പോയിന്റുകളുമായി പി.ടി.എം.എച്ച്.എസ് കൊടിയത്തൂർ തൊട്ട് പിന്നിലുണ്ട്.

സംസ്കൃത കലോത്സവത്തിലെ പോയിൻറ് നില

യുപി വിഭാഗം 40 പോയിന്റുമായി വിവേകാനന്ദ മുത്താലം, 38 പോയിന്റ്കളുമായി ജി യുപിഎസ് മണാശ്ശേരിയും മുന്നേറുമ്പോൾ

ഹൈസ്കൂൾ വിഭാഗത്തിൽ 25 പോയിന്റുകളുമായി എച്ച് എസ് മുക്കവും, ജിഎച്ച്എസ്എസ് നീലേശ്വരവും ഒപ്പത്തിനൊപ്പം മുന്നേറുന്നു.

അറബി കലോത്സവത്തിൽ പോയിൻറ് നില

എൽ പി വിഭാഗത്തിൽ 13 പോയിന്റുമായി ജിഎംയുപിഎസ് ചേന്നമംഗലൂരും ജിഎംയുപിഎസ് കൊടിയത്തൂർ മുന്നേറുന്നു.

യുപി വിഭാഗത്തിൽ 15 പോയിന്റുകളുമായി എയുപിഎസ് പന്നിക്കോട് എസ് കെയുപിഎസ് കൊടിയത്തൂർ മുന്നേറുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ 25 പോയിന്റുകളുമായി പിടിഎം എച്ച്എസ് കൊടിയത്തൂരും, 24 പോയിന്റുകളുമായി ജിഎച്ച്എസ്എസ് നീലേശ്വരം മുന്നേറുന്നു.

നവംബർ 14ന് നടന്ന ഓഫ് സ്റ്റേ ജനങ്ങളുടെ റിസൾട്ടുകൾ മാത്രമാണ് നിലവിൽ പുറത്തുവന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ പോയിൻറ് നിലകൾ ഔദ്യോഗികമായി നൽകിയത്. നാളെ ഉദ്ഘാടന ചടങ്ങിന് ശേഷം വീണ്ടും മത്സരങ്ങൾ ആരംഭിക്കുമ്പോൾ പോയിൻറ് നിലകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാനും സാധ്യതകൾ ഏറെയാണ്.

Related Articles

Leave a Reply

Back to top button