Kodanchery

ഭക്ഷണ നിർമ്മാണ വിതരണകേന്ദ്രങ്ങളിൽ പരിശോധന നടത്തി

കോടഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പോയിൽ ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ, ഫ്ലോർ മില്ലുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ശുചിത്വം പാലിക്കാത്ത രണ്ടു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു അറിയിച്ചു.
സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ രണ്ട് സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും, നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഷെനില ഫ്രാൻസിസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ, ഷിജു പി ജേക്കബ്, ഹെലൻ റാണി, സിജോയ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button