Thiruvambady

വേൾഡ് കപ്പ് ആഘോഷം വാനോളം ഉയർത്തി; തോട്ടത്തിൽ കടവിൽ ഫാൻസ് ക്ലബ്ബുകൾ ഒരുക്കിയ കട്ടൗട്ടുകൾ ശ്രദ്ധേയമാകുന്നു

തിരുവമ്പാടി: ഖത്തർ വേൾഡ് കപ്പ് ആഘോഷം വാനോളം ഉയർത്തി തിരുവമ്പാടി, തോട്ടത്തിൽ കടവിൽ ഫാൻസ് ക്ലബ്ബുകൾ ഒരുക്കിയ കട്ടൗട്ടുകൾ ശ്രദ്ധേയമാകുന്നു.

30 അടിയുള്ള ലയണൽ മെസ്സിയുടെ കട്ടൗട്ടു, 25 അടിയുള്ള നെയ്മറിന്റെ കട്ടൗട്ടു, 25 അടിയുള്ള റൊണാൾഡോയുടെ വലിയ ബാനറും തോട്ടത്തിൻ കടവിലെ ഫുട്ബോൾ ആവേശം വിളിച്ചറിയിക്കുന്നു.

എൽ.എഫ്.സി ഫുട്ബോൾ ക്ലബ്ബിൻറെ അംഗങ്ങളാണ് കട്ടൗട്ട് ഒരുക്കി വേൾഡ് കപ്പിന് വരവേൽക്കാൻ ഒരുങ്ങുന്നത്, വേൾഡ് കപ്പ് തൽസമയം കാണാൻ വലിയ ബിഗ് സ്ക്രീനുകളും സംഘം തോട്ടത്തിൻകടവിലും പരിസരപ്രദേശങ്ങളിലും ഒരുക്കുന്നുണ്ട്.

സമീപപ്രദേശങ്ങളിൽ വച്ച് വലിയ കട്ടോട്ടുകൾ ആണ് തോട്ടത്തിൽ കടവിൽ ഒരുക്കിയിരിക്കുന്നത് എന്ന് ബ്രസീലിന്റെയും, അർജൻറീനയുടെയും ഫാൻസ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

വരും ദിവസങ്ങളിലും ഫുട്ബോൾ ആവേശം വാനോളം ഉയർത്തി വലിയ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഫാൻസുകാർ.

Related Articles

Leave a Reply

Back to top button