Kodanchery

ജോലികഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ നഴ്സിനുനേരേ പിടിച്ചുപറിശ്രമം

കോടഞ്ചേരി : ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനുനേരേ പിടിച്ചുപറിശ്രമം. കോടഞ്ചേരി ഓമശ്ശേരിറൂട്ടിൽ കാപ്പാട്ടുമല ബസ്‌സ്റ്റോപ്പിന് സമീപം ബുധനാഴ്ചരാത്രി എട്ടരയോടെയാണ് സംഭവം. വേളങ്കോട് സ്വദേശിനിയായ യുവതി മുക്കത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽവരുകയായിരുന്നു. റോഡുവക്കിൽ ഇരുട്ടത്ത് നിന്നിരുന്ന അക്രമി യുവതിയുടെമേൽ ചാടിവീണു.

കഴുത്തിൽ പിടിക്കാനുള്ള ശ്രമത്തെചെറുത്ത യുവതി, സ്കൂട്ടർ മറിഞ്ഞ് താഴെവീണു. വീഴ്ചയിൽ ചെറിയതോതിൽ പരിക്കേറ്റെങ്കിലും ആഭരണംകവരാനുള്ള അക്രമിയുടെ ശ്രമം പരാജയപ്പെട്ടു. പിറകെവന്ന ഇരുചക്രവാഹന യാത്രക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമി അവരെ ആക്രമിക്കാൻശ്രമിച്ച് ഇരുട്ടിൽ ഓടിമറഞ്ഞു. യുവതിയുടെ പരാതിയിൽ അന്വേഷണം നടന്നുവരുന്നതായി കോടഞ്ചേരി പോലീസ് പറഞ്ഞു. വിജനമായ പ്രദേശത്ത് വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Back to top button