Thiruvambady

ലോകകപ്പ് ആവേശത്തിൽ മലയോരം; തിരുവമ്പാടിയിൽ റോഡ് ഷോ സംഘടിപ്പിച്ചു

തിരുവമ്പാടി: ലോകകപ്പ് ഫുട്‌ബോളിനെ ആവേശത്തോടെ വരവേറ്റ് മലയോരവും. കുടിയേറ്റ ഗ്രാമങ്ങളിലെങ്ങും കളിയാരവത്തിന്റെ ആർപ്പുവിളികളായിരുന്നു. വിവിധ രാജ്യങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾക്കുപുറമേ ഇഷ്ട ക്ലബ്ബുകളുടെ ജേഴ്‌സിയണിഞ്ഞാണ് ആരാധകർ പുറത്തിറങ്ങുന്നത്. എങ്ങും കാൽപ്പന്തുകളിയുടെ ആവേശം.

തിരുവമ്പാടി കോസ്മോസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഭാഗമായി റോഡ് ഷോ സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് യു.സി. മുക്കിൽ നിന്ന്‌ ആരംഭിച്ച റോഡ് ഷോ സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം പി.ടി. അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ ഫുട്ബോൾ ക്ലബ്ബുകളുടെ ആരാധകരുടെ സാന്നിധ്യം കൊണ്ടും വൈവിധ്യമാർന്ന ആഘോഷങ്ങൾ കൊണ്ടും റോഡ് ഷോ ശ്രദ്ധയുമായി.

സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിനായ വൺ മില്യൻ ഗോൾ കാമ്പയിന്റെ സമാപന പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.

തിരുവമ്പാടി മണ്ഡലത്തിൽ മാത്രം നൂറിലധികം സ്ക്രീനുകളാണ് ലോകകപ്പ് കാണാനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രധാന ഫുട്ബോൾ ടീമുകളായ അർജൻറീന, ബ്രസീൽ മത്സരങ്ങൾ നടക്കുന്നതോടെ വരും ദിവസങ്ങളിൽ നാട് വീണ്ടും വലിയ ആഘോഷത്തിൽ ആകുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

Related Articles

Leave a Reply

Back to top button